/sathyam/media/post_attachments/2rl6GlxMqSodgh5Otkvi.jpg)
ന്യൂഡല്‍ഹി: ഓക്‌സ്ഫഡ് സര്‍വകലാശാലയും അസ്ട്രാസെനകയും ചേര്‍ന്ന് നിര്‍മിക്കുന്ന കൊവിഡ് വാക്‌സിന് ഇന്ത്യയില്‍ ഉടന്‍ അനുമതി നല്‍കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മരുന്ന് നിര്‍മിക്കുന്ന പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇതുസംബന്ധിച്ച സമര്‍പ്പിച്ച ഡേറ്റ തൃപ്തികരമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
ഇന്ത്യയില്‍ കൊവിഷീല്‍ഡ് എന്ന പേരിലാണ് വാക്‌സിന്‍ പുറത്തിറക്കുക. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സമർപ്പിച്ച ഡേറ്റ അവലോകനം ചെയ്തു കഴിഞ്ഞാൽ പിന്നീട് വാക്സീന് അനുമതി ലഭിക്കുന്നതു വൈകില്ല. യുകെയുടെ മെഡിസിൻസ് ആൻഡ് ഹെൽത്‌കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസിയുടെ (എംഎച്ച്ആർഎ) അനുമതി ലഭിക്കാനായി ഇന്ത്യ കാത്തിരിക്കില്ലെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
ഫൈസർ വാക്സീനും ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കിന്റെ കൊവാക്സീനും ഇന്ത്യയിലെ അടിയന്തര ഉപയോഗ അനുമതിക്കായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.