Advertisment

നിങ്ങൾ കൊവിഡ് രോഗിയാണോ? വിളിക്കൂ 9188525941! ഡോക്ടറും സംഘവും വീട്ടിലെത്തും, നയാ പൈസ മുടക്കില്ല!

New Update

പാലാ: നിങ്ങളോ നിങ്ങളുടെ വീട്ടിൽ ആരെങ്കിലുമോ കൊവിഡ് രോഗിയാണോ....? വീട്ടിൽ വിശ്രമത്തിലാണോ...? സൂപ്പർ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായ മാർസ്ലീവാ മെഡിസിറ്റിയിൽ നിന്ന് ഡോക്ടറും സംഘവും നിങ്ങളുടെ വീട്ടിലെത്തി പരിശോധിക്കും; നയാ പൈസ മുടക്കില്ലാതെ !

Advertisment

publive-image

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം: 9188525941 ഫോൺമ്പരിലേക്ക് വിളിക്കുക, നിങ്ങളുടെ പേരും വീട്ടു പേരും സ്ഥലവും പറയുക. ഊഴമനുസരിച്ച് ഡോക്ടറും സംഘവും നിങ്ങളുടെ വീട്ടിലെത്തും; പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ !

പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ പൊതു ജന കാരുണ്യ സേവന പദ്ധതി പ്രകാരം രൂപീകരിച്ച "കൊവിഡ് ഫൈറ്റേഴ്സിൻ്റെ " സേവനം പരിപൂർണ്ണമായും സൗജന്യമാണ്.

കാരുണ്യവും ചികിത്സയും നൽകി ഡോക്ടർമാർ സാധാരണക്കാരുടെ വീടുകളിലേക്ക് എന്ന നൂതന ആശയം തങ്ങളുടെ സേവനത്തിൻ്റെ മുഖമുദ്രയാണെന്ന് മാർ സ്ലീവാ മെഡിസിറ്റി അധികൃതർ പറഞ്ഞു.

മെഡിസിറ്റിയിലെ ഫാമിലി മെഡിസിൻ ആൻറ് ഹോം കെയർ ഡിപ്പാർട്ട്മെൻ്റിലെ വിദഗ്ധ ചികിത്സകരായ ഡോ. ആൻ ടോമിനാ തോമസ്, ഡോ. ജസ് വിൻ ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് വീടുകളിലെത്തുന്നത്. രോഗികളുടെ ഓക്സിജൻ ലവൽ, ഷുഗർ, പ്രഷർ എന്നിവ പരിശോധിക്കുന്ന സംഘം വേണ്ട ചികിത്സാ മാർഗ്ഗ നിർദ്ദേശങ്ങളും കൗൺസിലിംഗും നൽകും.

" കഴിഞ്ഞ 7-ാം തീയതിയാണ് ഞങ്ങൾ രണ്ടു ടീമുകളായി തിരിഞ്ഞ് വീടുകളിലെത്തിയുള്ള സേവനം ആരംഭിച്ചത്. നാനാജാതി മതസ്ഥരായ അറുപതോളം കൊവിഡ് രോഗികളെ പരിശോധിച്ചു. ഇതിൽ ഭൂരിപക്ഷവും പാവപ്പെട്ട കുടുംബത്തിൽപ്പെട്ടവരാണ്.

രോഗത്തെക്കുറിച്ചുള്ള അകാരണമായ ഭയഭീതി മൂലം ഉറക്കം പോലും നഷ്ടപ്പെട്ട പലരെയും , അവരുടെ പേടി മാറ്റി തികഞ്ഞ ആശ്വാസത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞു എന്നുള്ളത് ദൈവാനുഗ്രഹമായി കരുതുകയാണ് " - ഡോ. ആൻ ടോമിനാ തോമസ് പറഞ്ഞു. ആവശ്യമായ

രോഗികൾക്ക് പാരസെറ്റമോൾ, കഫ് സിറപ്പുകൾ തുടങ്ങിയവ സൗജന്യമായും നൽകുന്നുമുണ്ട്.

covid 19 pala
Advertisment