കൊവിഡ് വ്യാപനം: രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 ദിവസത്തിനുള്ളില്‍ എട്ട് ശതമാനത്തില്‍ നിന്ന് 16.69 ശതമാനമായി വര്‍ധിച്ചതായി കേന്ദ്രം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, April 18, 2021

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന പോസിറ്റീവ് നിരക്ക് 12 ദിവസത്തിനുള്ളില്‍ എട്ട് ശതമാനത്തില്‍ നിന്ന് 16.69 ശതമാനമായി വര്‍ധിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. പ്രതിവാര പോസിറ്റീവ് നിരക്കില്‍ 30.38 ശതമാനത്തോടെ ഛത്തീസ്ഗഢാണ് മുന്നില്‍.

മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഛത്തീസ്ഗഢ്, കര്‍ണാടക, മധ്യപ്രദേശ്, കേരളം, ഗുജറാത്ത്, തമിഴ്‌നാട്, രാജസ്ഥാന്‍ എന്നീ പത്ത് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ 78.56 ശതമാനം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒരു മാസത്തെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.05 ശതമാനത്തില്‍ നിന്ന് 13.54 ശതമാനമായി ഉയര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

×