കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു;  തമിഴ്‌നാട്ടിലെ 17 ജില്ലകൾ റെഡ് സോൺ ആയി പ്രഖ്യാപിച്ചു

New Update

ചെന്നൈ: കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടുകൂടി തമിഴ്‌നാട്ടിലെ 17 ജില്ലകൾ റെഡ് സോൺ ആയി പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ കോയമ്പത്തൂര്‍, തിരുപ്പൂര്‍, തേനി, തിരുനെല്‍വേലി ജില്ലകള്‍ കേരളവുമായി അതിര്‍ത്തി പങ്കിടുന്നവയാണ്.

Advertisment

publive-image

ചെന്നൈ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌ കോയമ്പത്തൂരിലാണ്. 126 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തിരുപ്പൂരില്‍ 79, തിരുനെല്‍വേലി 56 തേനി 40 എന്നിങ്ങനെയാണ് രോഗികളുടെ കണക്ക്.

ഇതോടെ കേരളം കനത്ത ജാഗ്രതയിലാണ്. അതിര്‍ത്തിയില്‍ ഇതിനോടകം സുരക്ഷയും നീരീക്ഷണവും കേരളവും തമിഴ്നാടും ശക്തമാക്കിയിട്ടുണ്ട്. നിരോധനാജ്ഞ പ്രഖ്യാപിച്ചും നിരീക്ഷണം ശക്തമാക്കിയുമാണ് സംസ്ഥാനങ്ങൾ ജാഗ്രത തുടരുന്നത്.

covid 19 corona virus
Advertisment