/sathyam/media/post_attachments/sqQ6Vj0UZXVqROtxYIuP.jpg)
മുംബൈ: മുംബൈയിലെ കോവിഡ് രോഗികൾക്ക് ആശ്വാസവാക്കുമായി ശ്വേതാമേനോനും ,റസൂൽ പൂക്കുട്ടിയും. 'കോവിഡ് 19 സപ്പോർട്ട് ഫോറം മഹാരാഷ്ട്ര' എന്ന പേരിലുള്ള മലയാളികളുടെ കൂട്ടായ്മയുടെ ഭാഗമായാണ് പ്രമുഖർ കോവിഡ് 19 ബാധിതരായി ഹോസ്പിറ്റലിൽ കഴിയുന്നവർക്കും മുംബൈയിൽ കുടുങ്ങിയവർക്കും ആശ്വാസവുമായി രംഗത്ത് വന്നത്.
കോവിഡ് പോസിറ്റീവ് രോഗികളായ നേഴ്‌സുമാരുമായും, ഹിൻ ജോളി അക്കോളയിൽ കുടുങ്ങിയ മലയാളി കുട്ടികളുമായും ശ്വേതാ മേനോൻ ഫോണിലൂടെയും വിഡിയോ കോളിലൂടെയും സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. വരും ദിവസങ്ങളിൽ റസൽ പൂക്കുട്ടിയും മറ്റും കൂടുതൽ പ്രവർത്തനങ്ങളുമായി രംഗത്തുണ്ടാകും.
ലോക്ക് ഡൗൺ മൂലം പ്രയാസം നേരിടുന്നവർക്കും , നേഴ്‌സുമാർക്കും മറ്റും വേണ്ട സഹായങ്ങൾ എത്തിച്ചു നൽകുന്നുണ്ട് ഈ കൂട്ടായ്മ. സർക്കാർ സഹായത്തോടെ കൂടുതൽ സഹായങ്ങൾ എത്തിക്കുകയാണ് കോവിഡ് 19 സപ്പോർട്ട് ഫോറം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ചെയർമാൻ ജോജോ തോമസ് അറിയിച്ചു.