നാഷണല്‍ ഡസ്ക്
Updated On
New Update
Advertisment
ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 151820 ആയി. 24 മണിക്കൂറിനിടെ 4496 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 68 മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 2167 ആയി വര്‍ധിച്ചു.
അയ്യായിരം പേര്‍ ബുധനാഴ്ച സംസ്ഥാനത്ത് രോഗമുക്തി നേടി. ഇതുവരെ 101310 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 47343 പേര്‍ നിലവില്‍ ചികിത്സയിലാണ്.
ചെന്നൈയില്‍ മാത്രം 1299 കൊവിഡ് കേസുകളും 23 മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 80961 ആയും മരണസംഖ്യ1315 ആയും ഉയര്‍ന്നു.