Advertisment

കോവിഡ് വാക്സിന്‍ ഉല്‍പ്പാദിപ്പിക്കാനുള്ള യുഎസ് കമ്പനിയുടെ നീക്കം വിജയവഴിയില്‍!; വാക്‌സിന്‍ ഈ വര്‍ഷം വിപണിയിലെത്തും?

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

വാഷിങ്ടന്‍:  യുഎസിലെ മോഡേണ കമ്പനി കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലേക്കെന്ന് റിപ്പോര്‍ട്ട്. മനുഷ്യരിലുള്ള പരീക്ഷണം ഏതാനും ആഴ്ചകള്‍ കൂടി തുടര്‍ന്നശേഷമേ മരുന്നിനു സര്‍ക്കാര്‍ അംഗീകാരം നല്‍കൂ. ഈ വര്‍ഷം തന്നെ വാക്സിന്‍ വിപണിയിലെത്തുമെന്നാണു പ്രതീക്ഷ.

Advertisment

publive-image

മോഡേണയുടെ വാക്സിന്‍ പരീക്ഷണം 90 ശതമാനവും വിജയകരമാണ് എന്നതാണു ലോകത്തിനു പ്രതീക്ഷയേകുന്നത്. രോഗപ്രതിരോധശേഷി കൂട്ടുന്നതാണു വാക്സിന്‍. വാക്സിന്‍ ഉപയോഗിച്ചവരില്‍ കോവിഡിനെ പ്രതിരോധിക്കുന്ന ആന്‍റി ബോഡിയുടെ ഉല്‍പാദനം ഇരട്ടിയായി. ചെറിയ പാര്‍ശ്വഫലങ്ങള്‍ കാണുന്നു എന്നതാണ് ഒന്നാംഘട്ട പരീക്ഷണം നേരിടുന്ന വെല്ലുവിളി.

ക്ഷീണം, വിറയല്‍‌, തലവേദന, പേശിവേദന തുടങ്ങിയവയാണു പൊതുവായ പാര്‍ശ്വഫലങ്ങളെന്ന് ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനിലെ ലേഖനം വ്യക്തമാക്കുന്നു. 18നും 55നും ഇടയില്‍ പ്രായമുള്ള 45 പേരിലാണ് ആദ്യഘട്ടം വാക്സിന്‍ പരീക്ഷിച്ചത്. കൂടുതല്‍ ആളുകളില്‍ പരീക്ഷണം നടത്തിയാലേ പൂര്‍ണ വിജയമെന്നു പറയാനാകൂ.

covid19 vaccine
Advertisment