/sathyam/media/post_attachments/eQK0E3AmnGbYSyyqxkka.jpg)
ന്യൂഡല്‍ഹി: ഇന്ത്യയിലെ 18 വയസിന് മുകളിലുള്ള 40 ശതമാനം ജനങ്ങള്‍ക്കും നവംബറോടെ പൂര്‍ണമായും വാക്‌സിന്‍ ലഭിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ജനുവരിയോടെ മറ്റൊരു 20 ശതമാനം ആളുകൾക്കും വാക്‌സിൻ ലഭിക്കും. ഇതോടെ രാജ്യത്തെ 18 വയസ്സിന് മുകളിലുള്ള ജനസംഖ്യയുടെ 60 ശതമാനത്തിന്റേയും വാക്‌സിനേഷന്‍ പൂര്‍ത്തിയാകുമെന്നും യെസ് സെക്യൂരിറ്റീസിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.