വെല്ലൂര്‍: തമിഴ്നാട്ടിലെ വെല്ലൂരിൽ ഓക്സിജൻ കിട്ടാതെ കോവിഡ് ബാധിതർ അടക്കം ആറു പേർ മരിച്ചതായി പരാതി. വെല്ലൂർ അടുക്കം പാരൈ സർക്കാർ ആശുപത്രിയിൽ ആണ് സംഭവം. വെൻ്റിലേറ്ററിൽ കഴിഞ്ഞിരുന്നവരെ വാർഡുകളിലേക്ക് മാറ്റിയിരുന്നു. ഇവർക്കുള്ള ഓക്സിജൻ വിതരണം ഉച്ചയ്ക്ക് 12 മണിയോടെ നിലച്ചെന്നാണ് ആരോപണം. ലളിത, രാജേശ്വരി, പ്രേം, ശെൽവരാജ്', 28 വയസുള്ള യുവതി എന്നിവരാണ് മരിച്ചത്. പരാതിയുമായി ബന്ധുക്കൾ രംഗത്ത് എത്തിയതോടെയാണ് വിവരം പുറം ലോകം അറിഞ്ഞത്.
/sathyam/media/post_attachments/IyzznBaJ5CmuG3g7jPLT.jpg)
എന്നാൽ ഓക്സിജൻ ക്ഷാമം ഉണ്ടായിട്ടില്ലന്നും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച രോഗികളാണ് മരിച്ചതന്നും ആരോഗ്യ വകുപ്പ് വിശദീകരിച്ചു.
കേന്ദ്രീകൃത ഓക്സിജൻ പ്ലാൻ്റിൽ പതിവ് അറ്റകുറ്റപണികൾ നടക്കുന്നതു കണ്ടു രോഗികളും കൂട്ടിരിപ്പുകാരും തെറ്റിധരിച്ചതാണന്നും വെല്ലൂർ ജില്ലാ മെഡിക്കൽ ഓഫീസർ വിശദീകരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു മരിച്ചവരുടെ ബന്ധുക്കൾ രംഗത്ത് എത്തിയിട്ടുണ്ട്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us