കോവിഡിനെ തോല്‍പ്പിച്ച സന്തോഷം, ആശുപത്രിയില്‍ എട്ടംഗ കുടുംബത്തിന്റെ 'അടിപൊളി' ഡാന്‍സ്; വീഡിയോ പുറത്ത്

New Update

ഭോപ്പാല്‍: കോവിഡ് രോഗമുക്തി നേടിയ എട്ടംഗ കുടുംബം സന്തോഷസൂചകമായി ഡാന്‍സ് ചെയ്യുന്നതിന്റെ വീഡിയോ പുറത്ത്. മധ്യപ്രദേശിലെ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നുളള ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

Advertisment

publive-image

മധ്യപ്രദേശിലെ കട്‌നിയില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. നടന്‍ സുശാന്ത് സിങ് രജ്പുത് അഭിനയിച്ച ചിച്ചോറിലെ ഗാനത്തൊടൊപ്പം കുട്ടികള്‍ അടക്കമുളള കുടുംബം നൃത്തം ചെയ്യുന്നതാണ് വീഡിയോയില്‍ ഉളളത്.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ 19 അംഗങ്ങളെയാണ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് എട്ടിനാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 15ന് പരിശോധനാഫലം നെഗറ്റീവായതിനെ തുടര്‍ന്ന് എല്ലാവരെയും ഡിസ്ചാര്‍ജ് ചെയ്തു.

all video news viral video
Advertisment