ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു; മരണം 41 ലക്ഷം പിന്നിട്ടു

New Update

publive-image

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാൽപത്തിയൊന്ന് ലക്ഷം പിന്നിട്ടു. രോഗബാധിതരുടെ എണ്ണവും കുത്തനെ ഉയരുകയാണ്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4 40 ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

Advertisment

ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പത്തൊൻപത് കോടി പതിനൊന്ന് ലക്ഷം കടന്നു. പതിനേഴ് കോടി നാൽപത്തിയൊന്ന് ലക്ഷം പേരാണ് രോഗമുക്തി നേടിയത്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തതിരിക്കുന്നത്.

യുഎസിൽ 6.24 ലക്ഷം പേരാണ് മരിച്ചത്. മൂന്ന് കോടി നാൽപത്തിയൊൻപത് ലക്ഷം പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.

മരണസംഖ്യയിൽ തൊട്ടുപിന്നിൽ ബ്രസീലാണ്. രാജ്യത്ത് 5.42 ലക്ഷം പേരാണ് മരിച്ചത്. ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4.14 ലക്ഷം പിന്നിട്ടു. നിലവിൽ 4.22 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 97.31 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

NEWS
Advertisment