പരിവർത്തനം സംഭവിച്ച കൊറോണ വൈറസ് (കോവിഡ്-20) കോവിഡ്19 നേക്കാൾ അപകടകാരിയല്ലെന്ന് സൗദി ആരോഗ്യ മന്ത്രി.

author-image
admin
New Update

റിയാദ്: ബ്രിട്ടനിൽ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ പഠനങ്ങൾ നടക്കുന്നതായി സൗദി ആരോഗ്യ മന്ത്രി തൗഫീഖ് അൽറബീഅ. വൈറസിന്റെ പുതിയ വകഭേദം രാജ്യത്ത് പടരാതിരിക്കാനും അതുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്താനും വേണ്ടിയാണ് രാജ്യത്തെ എല്ലാ അതിർത്തികളും അടച്ചത്.

Advertisment

publive-image

കോവിഡ് പുതിയ വകബേദം കോവിഡ് 19 നേക്കാൾ അപകടകാരിയല്ല. പ്രാഥമിക പഠനമനുസരിച്ച് നിലവിലെ  വാക്സിൻ ഇതിന് ഫലപ്രദവുമാണ്. എന്നാൽ വൈറസിന്റെ പുതിയ വകബേദം മറ്റുള്ളവരിലേക്ക് പെട്ടെന്ന് പകരുമോ എന്നതിനെ കുറിച്ച് പഠനത്തിന് വിധേയമാണെന്നും ആശങ്ക വേണ്ടെന്നും  ആരോഗ്യ മന്ത്രി പറഞ്ഞു.

Advertisment