New Update
മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 46,781 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 816 പേര് മരിച്ചു. ബുധനാഴ്ച മാത്രം സംസ്ഥാനത്ത് 58,805 പേര് കോവിഡ്മുക്തരായി.
Advertisment
ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 52,26,710 ആയി. മരണസംഖ്യ 78,007 ആയി ഉയര്‍ന്നു. ഇതുവരെ 46,00,196 പേര് രോഗമുക്തി നേടി. നിലവില്‍ 5,46,129 പേരാണ് ചികിത്സയിലുള്ളത്.
മുംബൈയില്‍ ഇന്ന് 2,116 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66 പേര് മരിക്കുകയും 4293 രോഗമുക്തി നേടുകയും ചെയ്തു.