രോഗ വ്യാപനത്തിന്റെ ഉച്ചസ്ഥായി കടന്നുപോയി: ആക്ടീവ് കേസുകളും കുറവെന്ന് മുഖ്യമന്ത്രി

New Update

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാല് ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ വിജയകരമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു. രോഗവ്യാപനത്തിന്റെ ഉച്ചസ്ഥായി കടന്നുപോയി എന്ന അനുമാനത്തിലാണ് വിദഗ്ധരെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Advertisment

publive-image

ലോക്ക്ഡൗണിനോട് ജനങ്ങള്‍ പൂര്‍ണമായി സഹകരിക്കുന്നു. സംസ്ഥാനത്ത് അല്‍പം ശുഭകരമായ സൂചനകള്‍ കാണാന്‍ സാധിക്കുന്നു. മെയ് ഒന്നുമുതല്‍ എട്ടുവരെയുള്ള സമയത്ത് ഒരുദിവസം ശരാശരി 37,144കേസുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ തുടങ്ങിയതിന് ശേഷമുള്ള ആഴ്ചയില്‍ 35,919ആയി കുറഞ്ഞിട്ടുണ്ട്.

ആ ഘട്ടത്തില്‍ 8 ജില്ലകളില്‍ 10 മുതല്‍ 30 ശതമാനം വരെ കുറവ് രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ കുറവുണ്ടായത് വയനാട് ജില്ലയിലാണ്. പത്തനംതിട്ടയില്‍ രോഗവ്യാപനം സ്ഥായിയായി തുടരുകയാണ്. കൊല്ലം, മലപ്പുറം, തിരുവനനന്തപുരം, പാലക്കാട് ജില്ലകളില്‍ കേസുകള്‍ കൂടുന്നു. കൊല്ലത്ത് 23 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

ആക്ടീവ് കേസുകള്‍ നേരിയ കുറവുള്ളത് ആശ്വാസകരമാണ്. നിലവില്‍ 3,62,315ആയി കുറഞ്ഞു. ലോക്ക്ഡൗണ്‍ എത്രമാത്രം ഫലപ്രദമാണെന്ന് ഇനിയുള്ള ആഴ്ചകളിലെ അറിയാന്‍ പറ്റുള്ളുവൈന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment