ജനീവ: ചെറുപ്പക്കാരിൽ കോവിഡ് വ്യപനം രൂക്ഷമെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് 19 ന്റെ രണ്ടാംഘട്ടത്തില്‍ രോഗ ബാധിതരാകുന്നത് കൂടുതലും യുവാക്കളാണ്. പലർക്കും രോഗലക്ഷണങ്ങൾ ഇല്ലാത്തതാണ് രോഗ വ്യാപനത്തിന് കാരണമായി ലോകാരോഗ്യ സംഘടന ചൂണ്ടികാണിച്ചത്.
/sathyam/media/post_attachments/IV6soVabx5D6wXJqRfAN.jpg)
ഫെബ്രുവരി 24 മുതല്‍ ജൂലായ് 24 വരെ നടത്തിയ പഠനത്തില്‍ ഏകദേശം 20 വയസ്സുമുതല്‍ 40 വയസ്സുവരെയുളളവര്‍ക്കാണ് കോവിഡ് ബാധിക്കുന്നത്. ഇവരിൽ നിന്ന് പ്രായമായവരിലേക്കും, രോഗപ്രതിരോധശേഷി കുറഞ്ഞവരിലേക്കും രോഗം ബാധിക്കുന്നത് സ്ഥിതി കൂടുതൽ സങ്കീർണമാകും.
ഓസ്‌ട്രേലിയ, ഫിലിപ്പീന്‍സ് എന്നിവടങ്ങളില്‍ സമീപ ആഴ്ചകളില്‍ സ്ഥിരീകരിച്ച കേസുകളില്‍ ഭൂരിഭാഗവും നാല്‍പതില്‍ താഴെ പ്രായമുളളവര്‍ക്കാണ്. ജപ്പാനില്‍ അടുത്തിടെ രോഗം സ്‌ഥിരീകരിച്ചവരിലേറെയും യുവാക്കളായിരുന്നുവെന്നും പഠനം പറയുന്നു.
സർക്കാരുകൾ സാമൂഹിക വ്യാപനം തടയുന്നതിന് വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിക്കണം. ആരോഗ്യകരമായ പുതിയ ശീലങ്ങൾ തുടങ്ങുന്നതിന് വേണ്ടി പദ്ധതികൾ ആവിഷ്‌ക്കരിക്കണമെന്ന് ലോകാരോഗ്യസംഘടനയുടെ വെസ്‌റ്റേൺ പസഫിക് റീജിയണൽ ഡയറക്ടർ തകേഷി കസായി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us