കോവിഡ്: പത്തനംതിട്ട സ്വദേശിനി ജിദ്ദയില്‍ മരണപെട്ടു.

author-image
admin
New Update

ജിദ്ദ: സൗദിയില്‍ വീണ്ടും മലയാളി കോവിഡ് ബാധിച്ച്  മരണപെട്ടു  കോവിഡ് ചികിത്സയിലായിരുന്ന പത്തനംതിട്ട തിരുവല്ല സ്വദേശിനീ  സിമി സുരേഷ് ആനന്ദ് (48) ആണ് മരിച്ചത്.    publive-image

Advertisment

കോവിഡ് ബാധിച്ചതിനെത്തുടർന്ന് ഒരാഴ്ച്ചയായി  മഹ്ജർ കിംഗ് അബ്ദുൽഅസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അൽ ഹനൂഫ് കോൺട്രാക്ടിങ് കമ്പനിക്ക് കീഴിൽ ശുചീകരണ ജീവനക്കാരിയായിരുന്നു.

ഭർത്താവും രണ്ട് മക്കളും നാട്ടിലാണ്. നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കെ.എം.സി.സി വെൽഫെയർ വിംഗ് പ്രവർത്തകർ രംഗത്തുണ്ട്.

Advertisment