മുംബൈ : മുംബൈയിലെ വൊക്കാർഡ് ആശുപത്രിയിൽ 62 മലയാളി നഴ്സുമാർക്കാണ് കോവിഡ് കണ്ടെത്തിയിരിക്കുന്നത്. ഭാട്ടിയ, ബ്രീച്ച് കാൻഡി, ബോംബെ ആശുപത്രികളിലും പുണെയിലെ റൂബി ഹാൾ ആശുപത്രിയിലും മലയാളി നഴ്സുമാർ രോഗബാധിതരാണ്.
/sathyam/media/post_attachments/amnNHKfkEnWwpgSEQ8el.jpg)
ഇതോടെ മഹാരാഷ്ട്രയില്‍ രോഗബാധിതരായ മലയാളി നഴ്സുമാരുടെ എണ്ണം 111 ആയി ഉയർന്നു. മുംബൈയിൽ 25 നാവികസേന ഉദ്യോഗസ്ഥർക്കു രോഗം ബാധിച്ചതിനു പിന്നാലെയാണ് ആരോഗ്യ പ്രവർത്തകർക്കും പരിശോധന പോസിറ്റീവ് ആയ വിവരം പുറത്തുവന്നത്. അതേസമയം രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 14,000 പിന്നിട്ടു.
നിലവിൽ 14,378 പേർക്കു രോഗബാധയുണ്ട്. 1992 പേരുടെ രോഗം മാറിയപ്പോൾ 480 പേർ മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ശനിയാഴ്ച അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 991 പുതിയ കേസുകളാണ് രാജ്യത്തുണ്ടായത്.
43 പേർ മരിച്ചു. രാജസ്ഥാനിൽ ഇന്ന് 41 പേർക്കു രോഗം സ്ഥിരീകരിച്ചു. ഇന്നുണ്ടായ രണ്ട് മരണങ്ങൾ ഉൾപ്പെടെ രാജസ്ഥാനിൽ മരിച്ചവരുടെ എണ്ണം 19 ആയി. 1270 പോസിറ്റീവ് കേസുകളാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത്.