ലോകത്ത് 63 ലക്ഷത്തിലധികം കൊവിഡ് രോഗികള്‍; 3,009 പേര്‍ 24 മണിക്കൂറിനിടെ മരിച്ചു

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Tuesday, June 2, 2020

വാഷിംഗ്‍ടണ്‍: ലോകത്ത് കൊവിഡ് രോഗികൾ 63,61,000 കടന്നു. ആകെ മരിച്ചവരുടെ എണ്ണം 3,77,148 ആയി. 3,009 പേര്‍ 24 മണിക്കൂറിനിടെ മരിച്ചു. ഏറ്റവും കൂടുതല്‍ രോഗികളുള്ളത് അമേരിക്കയിലാണ്. പതിനെട്ടര ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ആകെ മരണം 1,06,921 ആയി.

അമേരിക്കയിൽ പുതിയതായി 21,000 കൊവിഡ് കേസുകളും 700ൽ അധികം മരണവും റിപ്പോർട്ട് ചെയ്തു. ബ്രസീലിലും റഷ്യയിലും വൈറസ് വ്യാപനത്തിൽ കുറവില്ല. ബ്രസീലിൽ 24 മണിക്കൂറിനിടെ, ഏഴുന്നൂറിൽ അധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇവിടുത്തെ ആകെ കൊവിഡ് മരണം 30,046 ആയി.

അതേസമയം ഇന്ത്യയിലെ ആകെ കൊവിഡ് കേസുകൾ രണ്ടു ലക്ഷത്തിലേക്ക് എത്തുന്നു. മഹാരാഷ്ട്രയും ദില്ലിയും ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം ഉയരുകയാണ്. ദില്ലിയിൽ കൊവിഡ് കേസുകൾ ഇരുപതിനായിരം കവിഞ്ഞു.

×