‘മിസ്റ്റർ ഇന്ത്യ’ ജഗദീഷ് ലാഡ് കോവിഡ് ബാധിച്ച് മരിച്ചു; നടുങ്ങി കായിക ലോകം 

സ്പോര്‍ട്സ് ഡസ്ക്
Saturday, May 1, 2021

പ്രമുഖ രാജ്യാന്തര ബോഡി ബിൽഡർ ജഗദീഷ് ലാഡിന്റെ നിര്യാണത്തിൽ നടുങ്ങി കായികലോകം. കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്നു 34 കാരനായ ജഗദീഷ്. നാല് ദിവസമായി ഓക്സിജന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തി വന്നിരുന്നത്.

ബറോഡയിലെ സ്വകാര്യ ജിമ്മിൽ ജോലി ചെയ്യുന്നതിനിടെയാണ് ജഗദീഷിന് കോവിഡ് ബാധിച്ചത്. മിസ്റ്റർ ഇന്ത്യ സ്വർണ മെ‍ഡൽ ജേതാവും ലോകചാംപ്യൻഷിപ്പ് വെള്ളി മെഡല്‍ ജേതാവുമാണ്.

നിരവധി രാജ്യാന്തര മൽസരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ജഗദീഷിന്റെ വിയോഗം തീരാനഷ്ടമാണെന്ന് കായികരംഗത്തെ പ്രമുഖർ അങ്ങേയറ്റം സങ്കടത്തോടെ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു സുഹൃത്തും ട്രെയ്നറുമായ രാഹുൽ ടർഫേ മരണവാർത്തയോട് പ്രതികരിച്ചത്.

×