ബോളിവുഡ് നടന്‍ ബിക്രംജീത്ത് കന്‍വാര്‍പല്‍ കോവിഡ് ബാധിച്ച് മരിച്ചു

author-image
ഫിലിം ഡസ്ക്
New Update

ബോളിവുഡ് നടന്‍ ബിക്രംജീത്ത് കന്‍വാര്‍പല്‍ കോവിഡ് ബാധിച്ച് മരിച്ചു. 52 വയസായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നായിരുന്നു താരത്തിന്റെ അന്ത്യം.

Advertisment

publive-image

ആര്‍മി ഓഫിസറായി റിട്ടയര്‍ചെയ്ത ബിക്രംജീത്ത് പ്രമുഖ ടെലിവിഷന്‍ ഷോകളിലൂടേയും സിനിമകളിലൂടെയുമാണ് ശ്രദ്ധേയനാകുന്നത്. ബിക്രംജീത്തിന്റെ അപ്രതീക്ഷിത വിയോഗം ബോളിവുഡ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

ബോളിവുഡ് സിനിമ മേഖലയില്‍ നിന്ന് നിരവധിപേരാണ്  ബിക്രംജീത്തിന് അനുശോചനം അറിയിച്ചത്. കൊവിഡ് മൂലം മേജര്‍ ബിക്രംജീത്ത് അന്തരിച്ചെന്ന വാര്‍ത്ത വലിയ ദുഃഖം ഉളവാക്കിയെന്നാണ് സംവിധായകന്‍ അശോക് പണ്ഡിറ്റ് ട്വീറ്റ് ചെയ്തത്. നടന്‍ രോഹിത് ബോസ് റോയ്, സംവിധായകന്‍ വിക്രം ബട്ട് ഉള്‍പ്പടെ നിരവധി പേരാണ് അനുശോചനം അറിയിച്ചത്.

സൈന്യത്തിലെ തന്റെ സേവനത്തിന് ശേഷം 2003ലാണ് ബിക്രംജീത്ത് അഭിനയ രംഗത്തേക്ക് എത്തുന്നത്. 'പേജ് 3', 'പ്രേം രത്തന്‍ ധന്‍ പായോ', '2 സ്റ്റേറ്റ്‌സ്' തുടങ്ങിയ സിനിമകളില്‍ തന്റെ അഭിനയ മികവ് തെളിയിച്ചു. റാണ ദഗുബട്ടി, അതുല്‍ കുല്‍ക്കര്‍ണി, തപ്സി പന്നു തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ദി ഗാസി അറ്റാക്കാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.

covid death
Advertisment