ലോക നഴ്സസ് ദിനത്തില്‍ മലയാളി നഴ്സ് യുപിയിൽ ചികിത്സ കിട്ടാതെ മരിച്ചു, ചികിത്സ ഫലപ്രദമല്ലെന്ന് രഞ്ജു കുടുംബത്തിന് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു

ന്യൂസ് ബ്യൂറോ, കൊല്ലം
Thursday, May 13, 2021

കൊല്ലം: ലോക നഴ്സസ് ദിനത്തില്‍ മലയാളി നഴ്സ് യുപിയിൽ ചികിത്സ കിട്ടാതെ മരിച്ചെന്ന് ആരോപണം. നെട്ടയം അമ്പലംകുന്ന് സ്വദേശിനി രഞ്ജു (26) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. ആശുപത്രിയിൽ ചികിത്സ കിട്ടുന്നില്ലെന്ന് രഞ്ജു കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു.

ഗ്രേറ്റർ നോയിഡയിലെ സ്വകാര്യ ആശുപത്രിയിലാണ് രഞ്ജു ജോലി ചെയ്തിരുന്നത്. ആശുപത്രിയിൽ മതിയായ ചികിത്സ കിട്ടിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി. ചികിത്സ ഫലപ്രദമല്ലെന്ന് കാട്ടി രഞ്ജു കുടുംബത്തിന് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു.

 

×