സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുടെ ഇളയസഹോദരന്‍ കരുണാകരന്‍ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, May 13, 2021

ചെന്നൈ: സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുടെ ഇളയസഹോദരന്‍ കരുണാകരന്‍ കോവിഡ് ബാധിച്ച് മരിച്ചു. രണ്ടാഴ്ച മുന്‍പ് മൂത്ത സഹോദരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു.

മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവരില്‍ നിന്നുമാണ് കോവിഡ് ബാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.  കഴിഞ്ഞ ആഴ്ച ഒരേയൊരു ഇളയ സഹോദരിയും കോവിഡ് ബാധിച്ചു മരണപ്പെട്ടിരുന്നു.

×