ചിറയന്‍കീഴില്‍ മാധ്യമ പ്രവര്‍ത്തകന്‍ കൊവിഡ് ബാധിച്ചു മരിച്ചു, മരിച്ചത് ദേശാഭിമാനി ലേഖകന്‍ ഷിബുമോഹന്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, May 14, 2021

തിരുവനന്തപുരം: ദേശാഭിമാനി ചിറയിന്‍കീഴ് ലേഖകന്‍ ഷിബുമോഹന്‍ കോവിഡ് ബാധിച്ച് മരിച്ചു. 46 വയസായിരുന്നു. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

കഴിഞ്ഞ മൂന്നാം തിയതി മറ്റുചില  അസുഖങ്ങള്‍ കാരണം ചികിത്സയ്ക്കായി തിരു മെഡിക്കല്‍ കോളേജിലേക്കു മാറ്റിയിരുന്നു.  മള്‍ട്ടിസ്‌പെഷ്യാലിറ്റിയില്‍ വെന്റിലെറ്റര്‍ സഹായത്തോടെ ചികിത്സയില്‍ തുടരുന്നതിനിടെയാണ് അന്ത്യം.

ഭാര്യ സുനിത (ആറ്റിങ്ങല്‍ ബീവറേജ്‌സ് ), രണ്ട് ആണ്‍ മക്കള്‍ (വിദ്യാര്‍ഥികള്‍)
 

×