കോവിഡ് ബാധിച്ചതിനെത്തുടർന്ന് ഒരു കുടുംബത്തിൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ മൂന്നു മരണം

ന്യൂസ് ബ്യൂറോ, കൊല്ലം
Wednesday, June 2, 2021

കുണ്ടറ:  കോവിഡ് ബാധിച്ചതിനെത്തുടർന്ന് ഒരു കുടുംബത്തിൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ മൂന്നു മരണം. ദമ്പതികളും ഭാര്യാപിതാവുമാണു മരിച്ചത്. കാഞ്ഞിരകോട് തെക്കേപൊയ്ക ചരുവിള പുത്തൻവീട്ടിൽ പി.മൗറല്യോസ് (63), ഭാര്യ പി.ഷീല (54 ), ഷീലയുടെ പിതാവ് എ.പയസ് (91) എന്നിവരാണു മരിച്ചത്.

ഷീലയെ കഴിഞ്ഞ മാസം 5നാണു കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ നെഗറ്റീവ് ആയെങ്കിലും അസ്വസ്ഥതകളെ തുടർന്നു വെന്റിലേറ്ററിലായിരുന്നു. ഇന്നലെ പുലർച്ചെയാണു മരിച്ചത്.

ഇതിനിടെ കോവിഡ് ബാധിച്ചു മൗറല്യോസിനെ കഴിഞ്ഞ 10ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ 15ന് അദ്ദേഹം മരിച്ചു. പയസ് 17നും മരിച്ചു. ഷീലയുടെ സംസ്കാരം നടത്തി. മക്കൾ: ബെനഡിക്ട്, ബ്ലയിസ്. മരുമകൾ: ജൂബി.

×