കോവിഡ്: പത്തനംതിട്ട അടൂർ കൊടുമൺ സ്വദേശി സൗദിയിലെ ദമ്മാമില്‍ മരിച്ചു.

New Update

ദമ്മാം : പത്തനംതിട്ട അടൂർ കൊടുമൺ സ്വദേശി മുല്ലക്കൽ കിഴക്കേതിൽ ഹരികുമാർ (52) ദമാമിൽ കോവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ ഒരാഴ്ച മുൻപ് ശ്വാസതടസത്തെ തുടർന്ന് ദമാം സെൻട്രൽ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനയിൽ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു.ഇന്നു രാവിലെ പത്തു മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

Advertisment

publive-image

കഴിഞ്ഞ 25 വർഷമായി ദമാം സൗദി പേപ്പർ കമ്പനി ജീവനക്കാരനാണ്. ഭാര്യ: അനിത, മക്കൾ ഹരിത, ഹേമന്ത്. മൃതദേഹം സംസ്‌കരിക്കുന്നതുമായ നടപടി ക്രമങ്ങൾ ദമ്മാം  നവയുഗത്തിന്റെ നേതൃ ത്വതിൽ പുരോഗമിക്കുന്നു. കോവിഡ് ബാധിച്ച് സൗദിയില്‍ മരണപെട്ട മലയാളികളുടെ എണ്ണം 54 ആയി . ഗള്‍ഫ്‌ മേഖലയില്‍ ആകെ മരണപെട്ട മലയാളികളുടെ എണ്ണം 188 ആണ്.

Advertisment