New Update
ദമാം- കൊല്ലം കരുനാഗപ്പള്ളി മാടൻകാവ് ക്ഷേത്രത്തിന് സമീപം ഐശ്വര്യയിൽ ഗോപാലകൃഷ്ണ പിള്ള (55) അൽ കോബാറിൽ കോവിഡ് ബാധിച്ചു മരിച്ചു. രണ്ടാഴ്ച മുൻപ് പനിയും ശ്വാസ തടസ്സവും കാരണം ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുക യായിരുന്നു. കോവിഡ് പരിശോധനയിൽ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. ശ്വാസ തടസ്സവും പനിയും കഠിനമാവുകയും ന്യുമോണിയ ബാധിക്കുകയും ചെയ്തതോടെ വിദഗ്ധ ചികിത്സക്കായി അൽ കോബാർ അൽ മന ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.
Advertisment
/sathyam/media/post_attachments/xSnqN4YFEJKZBHadCCBq.jpg)
കഴിഞ്ഞ 12 വർഷമായി ജുബൈലിൽ പ്രമുഖ കോൺട്രാക്ടിങ് കമ്പനിയിലെ വർക്‌ഷോപ്പ് സൂപ്പർ വൈസർ ആയി ജോലി ചെയ്തു വരികയായിരുന്നു. . ഭാര്യ ശ്രീജ. മൃതദേഹം കോവിഡ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംസ്കരിക്കും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us