New Update
ദമാം- അല്‍ കോബാറില്‍ തിരൂർ ചെമ്പ്ര മുണ്ടായ പുറത്ത് വീട്ടിൽ ബഷീർ വടക്കേടത്ത് (51) കോവിഡ് ബാധിച്ച് മരിച്ചു. ഒരു മാസമായി അൽമന ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ന്യുമോണിയ ബാധിച്ച ചികിത്സയിലായിരുന്നു.
Advertisment
/sathyam/media/post_attachments/bd56h3JyHx9bACPfQfg6.jpg)
പരേതരായ ബാവുണ്ണി മൂപ്പൻ ഫാത്തിമ ദമ്പതികളുടെ മകനാണ്. 25 വർഷമായി സൗദിയിൽ പ്രവാസി ആയ ബഷീർ ബിൻസാഗർ കമ്പനിയിൽ സെയിൽസ് മാൻ ആയിരുന്നു. ഭാര്യ: സൗദ, മക്കളായ റിസ്വാൻ,റിദ ഫാത്തിമ എന്നിവർ അൽകോബാറിലുണ്ട്.
മൂത്ത മകൾ റമിദ നാട്ടിൽ പ്ലസ് വൺ വിദ്യാർഥിനി യാണ്. മൃദദേഹം തുഖ്ബയിൽ മറവ് ചെയ്യുന്നതിന് വേണ്ട നിയമ നടപടികൾക്ക് അൽകോബാർ കെഎംസിസി വെൽഫയർ വിഭാഗം രംഗത്തുണ്ട്.
അൽകോ ബാറിലെ മത സാമൂഹ്യ രംഗത്ത് സജീവമായിരുന്ന ബഷീറിന്റെ വേർപാടിൽ അൽകോബാർ കെഎംസിസി അനുശോചിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us