കോവിഡ് ബാധിച്ച് തിരുവനന്തപുരം വള്ളക്കടവ് സ്വദേശി സൗദിയിലെ ഹഫർ അൽ ബാത്തിനിൽ മരണപ്പെട്ടു

author-image
admin
New Update

ഹഫർ അൽ ബാത്തിൻ: കോവിഡ് ബാധിച്ച് തിരുവനന്തപുരം വള്ളക്കടവ് വയലിൽ വീട്ടിൽ പരേതനായ സൈനുലാബിദീന്റെ മകൻ ഷബീർ ( 40) ഹഫർ അൽ ബാത്തിനിൽ മരണപ്പെട്ടു.കഴിഞ്ഞ രണ്ടാഴ്ച്ചയായി കിങ് ഖാലിദ് ജനറൽ ഹോസ്പിറ്റലിൽ ചിക്തസയിലായിരുന്നു.നാട്ടിൽ ലീവിനുപോകുവാൻ തയ്യാറാകുന്ന സമയത്താണ് അസുഖ ബാധിതനായി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.

Advertisment

publive-image

കഴിഞ്ഞ 10 വർഷമായി ഹഫറിൽ ബക്കാല ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം.മൂന്നു വർഷം മുമ്പാണ് അവസാനം നാട്ടിൽ പോയി വന്നത്.മാതാവ്:ആരിഫാബീവി, ഭാര്യ :മദീന ബീവി, മകൾ :ഫസ്ന.

കിങ് ഖാലിദ് ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് ഇവിടെ ഖബറടക്കുന്നതിന് നിയമ നടപടികൾക്ക് എല്ലാവിധ സഹായവുമായി ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ നൗഷാദ് കൊല്ലം, ഷിനുഖാൻ പന്തളം എന്നിവർ രംഗത്തുണ്ട്.

Advertisment