/sathyam/media/post_attachments/q3bu6IKVzMn2rYZvBgx3.jpg)
കോട്ടയം : കൊവിഡ് ബാധിച്ച് മരിച്ച ചുങ്കം സ്വദേശിയുടെ സംസ്‌കാരം മുട്ടമ്പലം ശ്മശാനത്തില്‍ നടത്തി. ചുങ്കം സിഎംഎസ് കോളജ് ഭാഗം നടുമാലിൽ ഔസേപ്പ് ജോര്‍ജിന്റെ (83) സംസ്‌കാരം ആണ് നടത്തിയത്.
നേരത്തെ ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് പരിസരവാസികള്‍ തടഞ്ഞിരുന്നു. മൃതദേഹം കൊണ്ടുവരുന്നതിനുമുന്നേ പ്രദേശവാസികൾ വഴിയടച്ച് റോഡിൽ കുത്തിയിരുന്നു. ബിജെപി കൗൺസിലർ ടി.എൻ.ഹരികുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചായിരുന്നു പ്രതിഷേധം നടന്നത്.
പിന്നീട് പോലീസ് ഇടപെട്ട് രാത്രി വൈകി മൃതദേഹം മുട്ടമ്പലം ശ്മശാനത്തില്‍തന്നെ സംസ്‌കരിക്കുകയായിരുന്നു. ശ്മശാനത്തിനു സമീപം വീടുകളുണ്ട് എന്ന് പറഞ്ഞായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. മരിച്ചയാളെ അടക്കാൻ പള്ളിയുമായി ബന്ധപ്പെട്ട സ്ഥലമുണ്ടായിട്ടും ഇവിടേക്കു കൊണ്ടുവന്നതിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. ജില്ലാ ഭരണകൂടമാണ് ശ്മശാനത്തില്‍ സംസ്കരിക്കാനുള്ള തീരുമാനമെടുത്തത്.
ഏറെ ശ്രമത്തിനൊടുവില്‍ നാട്ടുക്കാരെ അനുനയിപ്പിച്ച് വന്‍ പൊലീസ് സന്നാഹത്തോടെയാണ് രാത്രി വൈകി സംസ്കാരം പൂര്‍ത്തിയാക്കിയത്. കൊവിഡ് ബാധിതന്റെ മൃതദേഹം ശ്‌മശാനത്തിൽ ദഹിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടുമായി നാട്ടുകാർ റോഡിൽ കുത്തിയിരുന്നതോടെ ഇന്ന് സംസ്കാരം വേണ്ടെന്ന് അധികൃതർ തീരുമാനിച്ചിരുന്നു എങ്കിലും ഇന്ന് തന്നെ സംസ്കാരം നടത്തുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us