സൗദിയിലെ ജുബൈലില്‍ കോഴിക്കോട് ഫറോക്ക് കടലുണ്ടി സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു.

ജയന്‍ കൊടുങ്ങല്ലൂര്‍
Friday, May 22, 2020

ജുബൈൽ : കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി സൗദിയിലെ ജുബൈലിൽ മരിച്ചു. ഫറോക്ക് കടലുണ്ടി മണ്ണൂർ പാലക്കോട് വീട്ടിൽ അബ്​ദുൽ അസീസ് മണ്ണൂർ (53) ആണ് വെള്ളിയാഴ്‌ച ഉച്ചക്ക് മരിച്ചത്. ഒരാഴ്ചയായി ജുബൈൽ മുവാസത്ത് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

 

ഇസ്മായില്‍ അബൂദാവൂദ് കമ്പനിയിലെ സെയിൽസ് വിഭാഗത്തിൽ ഏരിയ മാനേജരായി ജോലി ചെയ്യുകയായിരുന്നു. രണ്ടാഴ്ച മുമ്പ് കമ്പനി ആവശ്യാർഥം മറ്റൊരു ജീവനക്കാരനുമായി ഒരു വാഹനത്തിൽ ഖഫ്ജിയിൽ പോയി വന്നിരുന്നു. യമനി പൗരനായ സഹയാത്രികന്‌ കോവിഡ് ബാധിച്ച വിവരം അബ്​ദുൽ അസീസ് വൈകിയാണ് അറിഞ്ഞത് അദ്ധേഹത്തില്‍ നിന്നാണ് അബ്ദുല്‍ അസീസിന് കോവിഡ് ബാധിചെതെന്ന് കരുതുന്നു.

കുടുംബം  ഭാര്യ ജൂബി, മകൾ സന മറിയം എന്നിവരും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. മകൻ എൻജിനീയറിങ് വിദ്യാർഥി റസീൻ അബ്ദുൽ അസീസ് ചെന്നൈയിൽ പഠിക്കുന്നു. ഐ.സി.എഫ് ജുബൈൽ ഘടകം ഭാരവാഹി മുഹമ്മദ് ഷെറീഫിന്‍റെ സഹോദരനാണ്. പിതാവ്: മണ്ണൂർ വടക്കുമ്പാട് പുത്തൻപീടിയേക്കൽ വലിയകത്ത് പരേതനായ സിയാലിക്കോയ ഹാജി. മാതാവ്: മറിയം. മറ്റ് സഹോദരങ്ങൾ: മുഹമ്മദ് അലിയസ് ബാവ, അബ്ദുൽ ലത്വീഫ്, ബഷീർ അഹമ്മദ്, അബ്ദുൽ ഹമീദ്, ബീഫാത്വിമ, ആമിന ബീവി, സലീന.

 

×