Advertisment

കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തില്‍ ആയിരുന്ന യുവാവ് മരിച്ചു; മരണം തലച്ചോറിലെ രക്തസ്രാവം മൂലം

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

കണ്ണൂര്‍: കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തില്‍ ആയിരുന്ന യുവാവ് മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശി ഷംസുദ്ദീനാണ് പരിയാരം മെഡിക്കല്‍ കോളജില്‍ മരിച്ചത്. കഴിഞ്ഞ 24ന് ഗള്‍ഫില്‍നിന്ന് എത്തിയ ആള്‍ അന്നു മുതല്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

publive-image

തലച്ചോറിലെ രക്തസ്രാവം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. സ്രവ പരിശോധനാ ഫലം വന്ന ശേഷമാവും മൃതദേഹം വിട്ടുനല്‍കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുക.

latest news covid 19 corona virus all news
Advertisment