കൊച്ചി; സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് രണ്ട് കൊവിഡ് മരണം. മരിച്ച രണ്ടു പേര്‍ക്കും പ്രായം 71. പേര് അബ്ദുല്‍ഖാദര്‍. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൾ ഖാദർ (71), കാസർകോട് കുമ്പള അരീക്കാടി സ്വദേശി അബ്ദുൾ ഖാദർ (71) എന്നിവരാണ് മരിച്ചത്.
മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു തിരൂരങ്ങാടി സ്വദേശി. അദ്ദേഹത്തിന് ​ഗുരുതരമായ രോ​ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. പനിയും ചുമയും കൊണ്ടാണ് താലൂക്ക് ആശുപത്രിയിൽ എത്തുന്നത്. തുടർന്ന് ശ്വാസതടസം രൂക്ഷമായതോടെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
തുടർന്ന് ഈ മാസം 19 ന് അദ്ദേഹ​ത്തിന് കോവിഡ് സ്ഥിരീകരിച്ചു. ശ്വാസതടസം രൂക്ഷമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. എന്നാൽ അദ്ദേഹത്തിന് എവിടെനിന്നാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് വ്യക്തമായിട്ടില്ല.
പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെയാണ് അരീക്കാടി സ്വദേശി അബ്ദുൾ ഖാദറിന്റെ മരണം. അദ്ദേഹം വൃക്ക രോ​ഗത്തിന് ചികിത്സയിലായിരുന്നു. ഇതോടെ കാസർകോട് മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ആയി.