സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന 67കാരന്‍ മരിച്ചു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിലായിരുന്ന തേഞ്ഞിപ്പലം സ്വദേശി കുട്ടി ഹസ്സൻ (67) മരിച്ചു. 24ന് ഛർദിയും ശ്വാസം മുട്ടലും കാരണം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

Advertisment

publive-image

ഇതിനു ശേഷം മകന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെയും സ്രവം പരിശോധനയ്ക്ക് എടുത്തപ്പോഴാണ് പോസിറ്റീവ് ആണെന്നു കണ്ടെത്തിയത്. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് ഐസിയുവിൽ പ്രവേശിപ്പിച്ചു.

നില ഗുരുതരമായി തുടരുന്നതിനിടെ ഇന്ന് രാവിലെ 8ന് ഹൃദയസ്തംഭനമുണ്ടായി. 9.40നായിരുന്നു മരണം.

covid 19 covid death kerala
Advertisment