ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
എറണാകുളം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കൊച്ചി ബ്രോഡ്‌വേയിലെ വ്യാപാരിയായ തോപ്പുംപടി സ്വദേശി യൂസഫ്(66) ആണ് മരിച്ചത്. ജൂൺ 28 മുതൽ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി.
Advertisment
/sathyam/media/post_attachments/5Mu1deewpzfzD50B1YNw.jpg)
ദീർഘനാളായി ഇദ്ദേഹം പ്രമേഹത്തിന് ചികിത്സയിലായിരുന്നു. ശ്വാസകോശത്തിൽ കൊവിഡ് ന്യുമോണിയ ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് 28ആം തിയതി മുതൽ ഇദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു.
എറണാകുളം മാർക്കറ്റിൽ നിന്ന് സമ്പർക്കം വഴിയാണ് ഇയാള്‍ക്ക് രോഗം പകർന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും മരുമകൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us