New Update
/sathyam/media/post_attachments/eL2dI0C7FWFBX8FUiFcu.jpg)
തൃശൂർ: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിയായ 87 കാരന്‍ കുമാരനാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്താകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 16 ആയി.
Advertisment
സ്വകാര്യ ആശുപത്രിയിൽ ശ്വാസം മുട്ടലിന് ചികിത്സയിലായിരുന്നു ഇയാൾ. ഈ ആശുപത്രിയിലെ 40 പേർ നിരീക്ഷണത്തിലാണ്. മെഡിക്കൽ കോളജിൽ എത്തിച്ച ഉടനാണ് രോഗി മരിച്ചത്. കുമാരന് രോഗം എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല.
മറ്റ് ജില്ലകളിലേക്കോ സംസ്ഥാനത്തിന് പുറത്തേക്കോ ഇയാൾ യാത്ര ചെയ്‌തിട്ടില്ല. രണ്ട് സ്വകാര്യ ആശുപത്രികളിൽ ഇയാൾ ചികിത്സ തേടിയിരുന്നു. ഇയാളെ ചികിത്സിച്ച ആരോഗ്യപ്രവർത്തകരോടും സമ്പർക്കത്തിൽ വന്നവരോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us