/sathyam/media/post_attachments/a1bkr2y1TVxHWKk8DVf9.jpg)
മലപ്പുറം: മലപ്പുറത്ത് വീണ്ടും കൊവിഡ് മരണം. വെള്ളിയാഴ്ച മരിച്ച തുവ്വൂർ സ്വദേശി ഹുസൈൻ്റെ (65) പരിശോധനാഫലമാണ് പോസിറ്റീവായിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിക്കാണ് ഇദ്ദേഹം മരണപ്പെട്ടത്. മരണശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ബെംഗളൂരുവിൽ നിന്ന് 20ആം തിയതി നാട്ടിലെത്തിയ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. 24ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന് ഹൃദ്രോഗം അടക്കമുള്ള വാർധക്യസംബന്ധമായ മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു.
ഇതോടെ സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത് 11 പേരായി. കോഴിക്കോട് ഓമശ്ശേരി സ്വദേശി മുഹമ്മദ് കൊവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവ ഇദ്ദേഹത്തിനുണ്ടായിരുന്നു.
വെള്ളിയാഴ്ച മരിച്ച ആലപ്പുഴ കോടംതുരുത്ത് സ്വദേശി ശാരദ (78)യുടെ പരിശോധന ഫലം പോസിറ്റീവ് ആയി. ശാരദയുടെ മകനും മരുമകളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെ മരിച്ച ആലപ്പുഴ കുത്തിയതോട് സ്വദേശി പുഷ്കരിക്കും കോവിഡ് സ്ഥിരീകരിച്ചു.
പത്തനംതിട്ട മെഴുവേലി സ്വദേശി മോഹൻദാസ് (73) കോവിഡ് ബാധിച്ചു മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാന്‍സർ രോഗിയായിരുന്നു മോഹൻദാസ്. കൊല്ലക്കടവ് സ്വദേശി സൈനുദീൻ (65) ആലപ്പുഴയിൽ മരിച്ചു.
കോഴിക്കോട് കാരപ്പറമ്പില്‍ വെള്ളിയാഴ്ച മരിച്ച 50 വയസുള്ള ഷാഹിദയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അർബുദ രോഗിയായിരുന്നു. ഷാഹിദയുടെ മാതാവ് റുഖിയാബി മരിച്ചതും കോവിഡ് ബാധിച്ചാണ്. കോട്ടയം ചുങ്കം സിഎംഎസ് കോളേജ് ഭാഗം നടുമാലിൽ യൗസേഫ് ജോർജ്, മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൾ ഖാദർ, കുമ്പള ആരിക്കാടി സ്വദേശി അബ്ദുൾ റഹ്മാൻ, ഇരിങ്ങാലക്കുട കൂത്തുപറമ്പ് പള്ളൻ വീട്ടിൽ വർഗ്ഗീസ് പളളൻ എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ച മറ്റുള്ളവർ. അബ്ദുൽ ഖാദറിന്‍റെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us