മലപ്പുറത്ത് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു; മൃതദേഹം കണ്ടെത്തിയത് ശരീരത്തിന്‌റെ നിറം മാറി, മൂക്കിലൂടെ രക്തം ഒഴുകിയ നിലയില്‍

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം: മലപ്പുറത്ത് ഇന്നലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ചോക്കാട് പഞ്ചായത്തിലെ മാളിയേക്കല്‍ തട്ടാന്‍പടിയിലെ പാലോട്ടില്‍ അബ്ദുല്‍ഗഫൂറിന്റെ മകന്‍ ഇര്‍ഷാദലി ആണ് (26 ) മരിച്ചത്.

Advertisment

publive-image

ദേഹത്തിന് നിറംമാറ്റം സംഭവിച്ച നിലയിലായിരുന്നു. മൂക്കിലൂടെ രക്തം ഒഴുകുകയും ചെയ്തിട്ടുണ്ട്. തുടർന്ന് മരണശേഷം വീണ്ടും നടത്തിയ പരിശോധനയിൽ ഇർഷാദലിയ്ക്ക് കോവിഡ് രോ​ഗബാധയുണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

കോവിഡ് ഭേദമായശേഷം ദുബായില്‍ നിന്നെത്തിയ ഇർഷാദലി വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞു വരികയായിരുന്നു. ജൂലായ് നാലിനാണ് ഇര്‍ഷാദലി ദുബായില്‍നിന്ന് എത്തിയത്.  വീടിനുസമീപം നിര്‍മിച്ച പുതിയ വീടിന്റെ ഒന്നാംനിലയിലാണ് ഇര്‍ഷാദലി താമസിച്ചിരുന്നത്. വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെടാറാണ് പതിവ്.

ചൊവ്വാഴ്ച രാത്രി 11.30 വരെ ഫോണിലും വീടിന്റെ മുകളില്‍നിന്നുമായി കൂട്ടുകാരുമായി സംസാരിച്ചിട്ടുണ്ട്. ഉച്ചഭക്ഷണം എത്തിച്ചപ്പോള്‍ രാവിലെ നല്‍കിയ പ്രഭാത ഭക്ഷണമടക്കം കഴിക്കാതെ കണ്ട സാഹചര്യത്തിലാണ് വീട്ടുകാര്‍ അന്വേഷണം നടത്തിയത്.

covid 19 covid death
Advertisment