New Update
പാല: കരൂർ പഞ്ചായത്തിൽ മൂന്ന് കോവിഡ് മരണം. കരൂർ ഗ്രാമപ്പഞ്ചായത്തിലെ ഒമ്പതാം വാർഡിലും 12-ാം വാർഡിലുമാണ് മരണങ്ങള്‍ സംഭവിച്ചത്. ഒരു പുരുഷനും രണ്ടു സ്ത്രീകളുമാണ് മരിച്ചത്. ഇതേ വരെ 332 പേർക്ക് രോഗം ബാധിച്ചതിൽ മുപ്പതോളം പേർ രോഗമുക്തി നേടി.
Advertisment
/sathyam/media/post_attachments/jcpkaDlixlfkM8yK26ry.jpg)
പഞ്ചായത്ത് അധികാരികളും ആരോഗ്യ വകുപ്പും പോലീസും ഇത്രയേറെ ശ്രദ്ധിച്ചിട്ടും ചുരുക്കം ചില ആളുകൾ ഇപ്പോഴും അലംഭാവം കാണിക്കുന്നതായി പരാതി ഉയർന്നു.
ഇന്ന് രാവിലെ ഒരു കോവിഡ് രോഗി പൊതു സ്ഥലത്തു കറങ്ങുന്നതായി പരിസരവാസികൾ പാലാ പോലീസിനെ അറിയിച്ചിട്ടുണ്ട്.
സ്വന്തം സുരക്ഷയും സമൂഹത്തിൻ്റെ സുരക്ഷയും നമ്മൾ ഓരോരുത്തരിലുമാണ് എന്ന തിരിച്ചറിവ് എല്ലാവർക്കുമുണ്ടായേ തീരൂ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us