ഖത്തറില്‍ കൊവിഡ് ചികില്‍സയിലായിരുന്ന തൃശൂര്‍ സ്വദേശി മരിച്ചു.

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update

ദോഹ: ഖത്തറില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശി മരിച്ചു. ഇരിങ്ങാലക്കുട പൊറത്തിശ്ശേരി സ്വദേശി വേണു നെടുമ്പാള്‍ (57) ആണ്  മരിച്ചത്.

Advertisment

publive-image

കൊവിഡ് ബാധിച്ച് ചികിത്സിലായിരുന്നുവെങ്കിലും മരണ കാരണം സംബന്ധിച്ച് വ്യക്തമായ വിവരം ഖത്തര്‍ അധികൃതരില്‍ നിന്നോ എംബസിയില്‍ നിന്നോ ഇതുവരെ ലഭിച്ചിട്ടില്ലെന്നു ബന്ധുക്കള്‍ പറയുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം

30 വര്‍ഷമായി പ്രവാസിയാണ്. ദോഹയിലെ അമീരി ജെംസ് കമ്പനിയിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. ഭാര്യ: സിന്ധു വേണു.

Advertisment