മരണ നിരക്ക് കുറക്കാന്‍ സാധിക്കുന്നില്ല; കൊവിഡ് രോഗികളില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍, ലോപിനാവിര്‍,റിട്ടോനാവിര്‍ എന്നിവയുടെ പരീക്ഷണം ലോകാരോഗ്യ സംഘടന അവസാനിപ്പിച്ചു

ഹെല്‍ത്ത് ഡസ്ക്
Sunday, July 5, 2020

കൊവിഡ് രോഗികളില്‍ മരണ നിരക്ക് കുറക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഹൈഡ്രോക്‌സി ക്ലോറോക്വീന്‍ ഉള്‍പ്പെടെ ചില മരുന്നുകള്‍ പരീക്ഷിച്ചു വന്നിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വന്നതോടെ ഈ പരീക്ഷണത്തില്‍ നിന്ന് ലോകാരോഗ്യ സംഘടന പിന്മാറിയെന്നാണ് റിപ്പോര്‍ട്ട്.

മരണ നിരക്ക് കുറയുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൊവിഡ് രോഗികളില്‍ മലേറിയ രോഗത്തിനുള്ള ഹൈഡ്രോക്‌സിക്ലോറോക്വിന്‍, എച്ച്‌ഐവി പ്രതിരോധത്തിനുള്ള ലോപിനാവിര്‍/റിട്ടോനാവിര്‍ എന്നിവയുടെ പരീക്ഷണം ലോകാരോഗ്യ സംഘടന ശനിയാഴ്ച അവസാനിപ്പിച്ചു.

ശനിയാഴ്ച ഒറ്റ ദിവസം മാത്രം രണ്ട് ലക്ഷത്തിലേറെ മരണം ലോകമെങ്ങും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഈ വലിയ തിരിച്ചടിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍, ആശുപത്രിയില്‍ പ്രവേശിപ്പിക്കാത്ത രോഗികളിലോ, രോഗനിര്‍ണയത്തിനോ ഉള്ള പഠനങ്ങളെ ഈ തീരുമാനം ബാധിക്കില്ലെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാാക്കി. കൊവിഡ് ചികിത്സയില്‍ ഗെിയം ചെയ്ഞ്ചര്‍ ആകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ച ഹൈഡ്രോക്‌സിക്ലോറോക്വിന്‍ അടിയന്തരാവാശ്യത്തിന് ഉപയോഗിക്കുന്നതിനുള്ള അംഗീകാരം യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു.

×