ദമ്മാം- മലപ്പുറം മഞ്ചേരി തൃക്കലങ്ങോട് സ്വദേശി പൂളഞ്ചേരി അബ്ദുൽ ലത്തീഫ് (42 ) ദമാമിൽ കോവിഡ് ബാധിച്ചു മരിച്ചു.ഒരാഴ്ച മുമ്പ് ശ്വാസ തടസ്സവും ചുമയും അനുഭവപെട്ടതിനെ തുടര്‍ന്ന് ദമാം സെൻട്രൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ആയിരുന്നു. കോവിഡ് പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ചിരുന്ന അതിനിടെ ന്യുമോണിയകൂടി ഉണ്ടായിരുന്നു. ഇന്ന് ഉച്ചക്ക് മൂന്നു മണിയോടെയാണ് അന്ത്യം സംഭവിച്ചത്.
/sathyam/media/post_attachments/Qd426EjN9wErTXnsFqWL.jpg)
ദമ്മാമിലെ സ്‌പെയർ പാര്ട്‌സ് ഷോപ്പിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: അബ്ദുള്ളക്കുട്ടി, മാതാവ് : അലീമ, ഭാര്യ ഷഹനാസ്, മക്കൾ ഇര്‍ഷാദ് , റിൻഷാദ്. ദമ്മാം മെഡിക്കൽ കോംപ്ലക്‌സിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകരായ ഇഖ്ബാൽ ആനമാങ്ങാടിന്റെയും ജാഫർ കൊണ്ടോട്ടിയുടെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു.
കോവിഡ് ബാധിച്ച് സൗദിയില്‍ മരിച്ച മലയാളികളുടെ എണ്ണം 58 ആയി .ഗള്‍ഫിലാകെ മരണപെട്ട മലയാളികളുടെ എണ്ണം 204 ആയി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us