കോവിഡ് ബാധിച്ച് സൗദിയിലെ അൽ അഹ്​സയില്‍ മലയാളി സ്റ്റാഫ് നഴ്​സ് മരണപെട്ടു.

New Update

അൽ അഹ്​സ: കോവിഡ്​ ബാധിച്ച്​ മലയാളി സ്റ്റാഫ്  നഴ്​സ്​ സൗദി കിഴക്കൻ പ്രവിശ്യയായ അല്‍ അഹ്സയില്‍  മരിച്ചു. എറണാകുളം കോതമംഗലം കീരൻപാറ തെക്കേകുടി കുടുംബാംഗം ബിജി ജോസ്​ (52) ആണ്​   അൽഅഹ്​സയിലെ കിങ്​ ഫഹദ്​ ആശുപത്രിയിൽ തിങ്കളാഴ്​ച രാവിലെ മരിച്ചത്​. മൂന്നാഴ്​ചയായി കടുത്ത പനിയും ചുമയും ശ്വാസതടസവുമായി   ഇതേ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Advertisment

publive-image

ഭർത്താവ്​: ജോസ്​. രണ്ട്​ മക്കളാണുള്ളത്​. ഭർത്താവും ഒരു കുട്ടിയും അൽഅഹ്​സയിൽ ഒപ്പമുണ്ട്​. മക്കളിൽ ഒരാൾ നാട്ടിലാണ്​. കോവിഡ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം സംസ്കരിക്കുന്നതിനായി സാമുഹ്യപ്രവര്‍ത്തകരും ആശുപത്രി അതികൃതരും രംഗത്തുണ്ട്.

Advertisment