അബൂദാബിയില്‍ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു.

New Update

അബൂദബിയിലിന്ന് മറ്റൊരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു അബൂദാബി സൺറൈസ് ഇംഗ്ലീഷ് സ്‌കൂളിലെ ഹിന്ദി അധ്യാപകൻ കണ്ണൂർ കൂത്തുപറമ്പ് കോട്ടയം പൊയിൽ മട്ടാങ്കോട്ട് നാണുവി​ന്‍റെ മകൻ അനിൽകുമാർ വരക്കാത്ത (49) കോവിഡ് രോഗം ബാധിച്ച് അബൂദബിയിൽ മരിച്ചു. മെയ്‌ എട്ടുമുതൽ മുതൽ അബൂദബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ രോഗ ബാധിതനായി ചികിത്സയിലായിരുന്നു.

Advertisment

publive-image

മാതാവ്: പരേതയായ സൗദാമിനി. ഭാര്യ: രജനി ഇതേ സ്‌കൂളിലെ കണക്ക് അധ്യാപികയാണ്. മക്കൾ: നിരഞ്ജന, ശീനിധി. ഇരുവരും അബൂദബി ഇന്ത്യൻ സ്‌കൂളിലെ എട്ടാം ക്ലാസ്സിലും  , മൂന്നാം ക്ലാസ്സിലും പഠിക്കുന്നു.

അനിൽകുമാറി​​െൻറ നിര്യാണത്തിൽ സ്കൂള്‍  മാനേജിങ് കമ്മിറ്റി ഭാരവാഹികൾ അനുശോചിച്ചു. കേരള സോഷ്യൽ സെന്‍റെര്‍ അംഗമായിരുന്നു   മൃതദേഹം ബനിയാസിൽ ഞായറാഴ്ച രാവിലെ കോവിഡ് നടപടി ക്രമം സംസ്കരിച്ചു.

Advertisment