റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 230 പേർ 368 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 97.14 ശതമാനമായി ഉയർന്നു. അതേസമയം 11 കോവിഡ് മരണവും സ്ഥിരീകരിച്ചു. 78 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദ് പ്രവിശ്യയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.
/sathyam/media/post_attachments/6grbGguQ7FesekxfhDVI.jpg)
സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. ഡി8സംബര്‍ മൂന്ന് വരെ രാജ്യത്ത് ഇതുവരെ ആകെ 97,51,776 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 42,125 സ്രവ സാമ്പിളുകള്‍ ടെസ്റ്റ് നടത്തി
കൂടുതല്‍ പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത നഗരങ്ങള്‍, മക്ക 42, കിഴക്കന്‍ പ്രവിശ്യ 29, മദീന 20, അസീര്‍ 13, അല്‍ ഖസീം 12 തുടങ്ങി സൗദിയിലെ ചെറുതും വലുതുമായ 57 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.. ഇവരിൽ 607 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 358,102 ഉം മരണ നിരക്ക് 5930 ഉം രോഗമുക്തി നേടിയവര്‍ 347,881 ആയി.രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 4,291 പേര്‍ മാത്രം.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറര കോടിക്ക് അടുത്തായി ഇതുവരെ, 1,502,253 പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 45,090,925 ആയി. ചികിത്സയിലുള്ളവര്‍ 18,392,034, പേര്‍ ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയും രണ്ടും മൂന്നും സ്ഥാനത്ത് ഇന്ത്യയും ബ്രസീലുമാണ്.
/sathyam/media/post_attachments/F8HI52j9E2724iBWtsi3.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us