മുംബൈ : രാജ്യത്ത് കോവിഡ് രോഗം അതിതീവ്രമായ മേഖലകളില്‍ റാപ്പിഡ് ടെസ്റ്റ് ഉടന്‍ തുടങ്ങും. കിറ്റുകള്‍ സംസ്ഥാനങ്ങള്‍ക്കു വിതരണം ചെയ്തു. അതേസമയം, മരണസംഖ്യ അഞ്ഞൂറിനരികെയെത്തി. 486 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്.
/sathyam/media/post_attachments/VoXVkXjFz89fn1dntbIA.jpg)
മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും കുറവുണ്ട്. 24 മണിക്കൂറിനിടെ രോഗം കണ്ടെത്തിയത് 118 പേർക്കാണ്. ദിവസവും 300 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്ന സ്ഥാനത്താണ് രോഗികളുടെ എണ്ണത്തിൽ ഇത്രയധികം കുറവ് ഉണ്ടായത്.
സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 3320 ആയി. മരണസംഖ്യ 200 കടന്ന മഹാരാഷ്ട്രയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത് 7 മരണം. ധാരാവിയിൽ രോഗബാധിതരുടെ എണ്ണം 100 പിന്നിട്ടു. അതിനിടെ, കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായി. മൂന്നു ദിവസമായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് ഉണ്ടാകുന്നത്. ഇതുവരെ 13 മരണമടക്കം രോഗബാധിതരുടെ എണ്ണം 359 ആണ്.