ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; മരിച്ചത് മകളെയും കുടുംബത്തെയും കാണാന്‍ തൃശൂരില്‍ നിന്നും ബ്രിട്ടനില്‍ എത്തിയ 61കാരന്‍; ബ്രിട്ടനില്‍ മരിച്ച മലയാളികളുടെ എണ്ണം 15 ആയി

New Update

ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി ഇന്നലെ മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് ബ്രിട്ടനിൽ മരിക്കുന്ന മലയാളികളുടെ എണ്ണം 15 ആയി. മകളെയും കുടുംബത്തെയും കാണാൻ നാട്ടിൽനിന്നും എത്തിയ തൃശൂർ കല്ലൂർ ചിറയത്ത് തെക്കേത്തല സണ്ണി ആന്റണി (61) ആണ് ഇന്നലെ രാവിലെ നോർത്താംപ്റ്റണിൽ മരിച്ചത്.

Advertisment

publive-image

ഭാര്യയോടൊപ്പം നാട്ടിൽനിന്നും ആഴ്ചകൾക്കു മുമ്പ് ഇവിടെയെത്തിയ സണ്ണി ആന്റണി നോർത്താംപ്റ്റൺ എൻഎച്ച്എസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. സംസ്കാരം പിന്നീട് ബ്രിട്ടനിൽതന്നെ നടത്തും. കല്ലൂർ കിഴക്കേപ്പള്ളി ഇടവകാംഗമാണ്.

ബ്രിട്ടനിൽ ഇന്നലെ കോവിഡ് ബാധിച്ചു മരിച്ചതു മലയാളി ഉൾപ്പെടെ 412 പേർ. ഇതോടെ ആകെ മരണസംഖ്യ 37,460 ആയി ഉയർന്നു. കഴിഞ്ഞ മൂന്നുദിവസമായി നൂറിനടുത്തു മാത്രം നിലനിന്ന മരണനിരക്ക് പെട്ടെന്ന് നാനൂറിനു മുകളിലെത്തിയതു മരണം റിപ്പോർട്ട് ചെയ്യപ്പെടുന്ന രീതിയുടെ പ്രത്യേകത മൂലമാണ്.

വാരാന്ത്യങ്ങളിൽ സംഭവിക്കുന്ന മരണങ്ങൾ പലതും റിപ്പോർട്ട് ചെയ്യപ്പെടുന്നതും സർക്കാർ കണക്കിൽ രേഖപ്പെടുത്തുന്നതും തിങ്കളാഴ്ചയ്ക്കു ശേഷമാണ്. ഇതിനാലാണു ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലെ മരണനിരക്കു പതിവായി കുറയുന്നതും ചൊവ്വാഴ്ച ഇത് കുത്തനെ ഉയരുന്നതും. ഈ വാരാന്ത്യം ബാങ്ക് ഹോളിഡേ വീക്കെൻഡ് ആയിരുന്നതനാൽ ചൊവ്വാഴ്ചയും മരണനിരക്ക് കുറച്ചാണ് രേഖപ്പെടുത്തിയത്

covid 19 covid death corona death
Advertisment