ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 94000 കടന്നു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, July 3, 2020

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 94695 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 2520 പോസിറ്റീവ് കേസുകളും 59 മരണവും രാജ്യതലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. 2923 പേരാണ് ഡല്‍ഹിയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

2617 പേര്‍ ഇന്ന് രോഗമുക്തി നേടി. ആകെ 65624 പേരുടെ രോഗം ഇതുവരെ ഭേദമായിട്ടുണ്ട്. 26148 പേര്‍ നിലവില്‍ ചികിത്സയിലാണ്.

×