Advertisment

ഡ്യൂട്ടിക്കിടെ ഫോണില്‍ നോക്കിയിരിക്കുന്നത് ​ഗുരുതര വീഴ്ച, പൊലീസിന് കര്‍ശന നിര്‍ദേശം

New Update

Advertisment

തിരുവനന്തപുരം; പൊലീസ് ഉദ്യോ​ഗസ്ഥര്‍ മൊബൈല്‍ ഉപയോ​ഗിക്കുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവായി. സുപ്രധാന ഡ്യൂട്ടികളില്‍ നിയോ​ഗിച്ചുള്ള ഉദ്യോ​ഗസ്ഥര്‍ക്കാണ് കര്‍ശന നിര്‍ദേശം. ഡ്യൂട്ടിയില്‍ വീഴ്ചവരുത്തുന്നതായി കണ്ടതിനെത്തുടര്‍ന്നാണിത്. എഡിജിപി മനോജ് എബ്രഹാം ആണ് ഇത് സംബന്ധിച്ച്‌ ഉത്തരവിറക്കിയത്.

രാജ്ഭവന്‍, സെക്രട്ടേറിയറ്റ്, ഹൈക്കോടതി തുടങ്ങി അതിസുരക്ഷവേണ്ട മേഖലയില്‍ നിയോഗിച്ചിട്ടുള്ള പോലീസുകാര്‍ നടപ്പാതകളിലും ഇരുചക്ര വാഹനങ്ങളിലുമൊക്കെ മൊബൈല്‍ഫോണില്‍ നോക്കിയിരിക്കുന്നത് ഗുരുതര വീഴ്ചയാണെന്നാണ് ഉത്തരവില്‍ പറയുന്നത്. അനാവശ്യ മൊബൈല്‍ഫോണ്‍ ഉപയോഗം തടയാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടിയെടുക്കണമെന്നും വ്യക്തമാക്കുന്നുണ്ട്.

ലീസ് ഉദ്യോ​ഗസ്ഥര്‍ മൊബൈല്‍ ഉപയോ​ഗിക്കുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവായി. സുപ്രധാന ഡ്യൂട്ടികളില്‍ നിയോ​ഗിച്ചുള്ള ഉദ്യോ​ഗസ്ഥര്‍ക്കാണ് കര്‍ശന നിര്‍ദേശം. ഡ്യൂട്ടിയില്‍ വീഴ്ചവരുത്തുന്നതായി കണ്ടതിനെത്തുടര്‍ന്നാണിത്. എഡിജിപി മനോജ് എബ്രഹാം ആണ് ഇത് സംബന്ധിച്ച്‌ ഉത്തരവിറക്കിയത്.