കൊവിഡിനെതിരായ പോരാട്ടത്തിന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി 30 ലക്ഷം രൂപ സംഭാവന നല്‍കി നടന്‍ വിജയ്. കേരളത്തിന് പത്ത് ലക്ഷം രൂപയും നല്‍കി.
/sathyam/media/post_attachments/r58zfGUikBumXZyJlsA5.jpg)
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം, തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം, തമിഴ് സിനിമാ സംഘടനയായ ഫെഫ്സിയിലേക്ക് 25 ലക്ഷം, കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം, ആന്ധ്രാ, തെലങ്കാന, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്ക് അഞ്ച് ലക്ഷം വീതം എന്നിങ്ങനെയാണ് വിജയ് നല്‍കിയിരിക്കുന്നത്.
ഇതിന് പുറമെ ഫാന്‍സ് ക്ലബ്ബുകള്‍ വഴി സഹായം ആവശ്യമുള്ളവര്‍ക്ക് നേരിട്ടെത്തിക്കാനുള്ള പണവും വിജയ് നല്‍കിയിട്ടുണ്ട്. ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം 'മാസ്റ്റര്‍', ലോക്ക്ഡൗണ്‍ തീരുന്നതിന് പിന്നാലെ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.