കോവിഡ് പ്രതിരോധിക്കാന്‍ പോലിസിന് 5000 ഫേസ് ഷീല്‍ഡുകള്‍ നല്‍കി

New Update

തൃശൂര്‍: കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോലീസ് സേനക്ക് മണപ്പുറം ഫൗണ്ടേഷനും ലയണ്‍സ് ക്ലബും ചേര്‍ന്ന് 5000 ഫേസ് ഷീല്‍ഡുകള്‍ നല്‍കി. ലയണ്‍സ് ഡിസ്ട്രിക്ട് സെക്കന്‍റ് വൈസ് ഗവര്‍ണര്‍ സുഷമ നന്ദകുമാര്‍ തൃശൂര്‍ സിറ്റി ജില്ലാ പോലീസ് മേധാവി ആര്‍. ആദിത്യ ഐ പി എസിനു ഷീല്‍ഡുകള്‍ കൈമാറി.

Advertisment

publive-image

മണപ്പുറം ഫൌണ്ടേഷന്‍ സി.ഇ.ഒ. ഇന്‍ ചാര്‍ജ് ജോര്‍ജ് ഡി. ദാസ്, ചീഫ് മാനേജര്‍ ശില്‍പ ട്രീസാ, പി.ആര്‍.ഒ. അഷറഫ് കെ.എം, സബ് ഇന്‍സ്പെക്ടര്‍മാരായ ജയപ്രകാശ് ടി.ജി, രാജു പി, റോളി ബാബു, സുരേഷ് കരുണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പോലീസിനെ പിന്തുണയ്ക്കുന്ന മണപ്പുറം ഫൌണ്ടേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ പോലീസ് മേധാവി നന്ദി അറിയിച്ചു.

covid facesheet
Advertisment